പേജുകള്‍‌

2014 ഫെബ്രുവരി 10, തിങ്കളാഴ്‌ച

പ്രണയം

പ്രിയപ്പെട്ടവളേ...
ഇത്‌ എന്‍റെപ്രണയമാണ്‌.
എന്‍റെ കണ്ണില്‍ കൊളുത്തിവെച്ചിട്ടുംനീ കാണാതെപോയത്‌....
എന്‍റെ ചുണ്ടില്‍ വിറയാര്‍ന്നുനിന്നിട്ടുംനീ അറിയാതെപോയത്‌.....

അല്ലെങ്കിലും നീയെങ്ങനെ എന്നെ അറിയാനാണ്‌.. ?
ഞാനൊരിക്കലും എന്നെനിനക്കെതിര്‍പാര്‍ത്തു നിര്‍ത്തിയിട്ടില്ലല്ലോ...

ഞാനെന്നും നിനക്കു പിറകെയായിരുന്നു.

നീ നടന്ന വഴികളിലൂടെ ദിവസങ്ങള്‍ക്കു ശേഷം നടക്കുമ്പോഴും,
നിന്നെ പിന്തുടരുകയാണെന്ന്‌ വെറുതെ ഓര്‍ത്തുകൊണ്ട്‌...

ഞാനെന്നും നിന്‍റെ കാഴ്ച്ചവട്ടത്തിനു പുറത്തായിരുന്നു.

എന്‍റെ ഹ്യദയം നിന്‍റെ ഹ്യദയതാളത്തിനൊപ്പംമിടിക്കുന്നത്‌ ഞാനറിഞ്ഞിരുന്നു.
എന്‍റെ ദിനസരിക്കുറിപ്പുകള്‍ നിന്‍റെ പേരിന്‍റെ കണക്കുപുസ്തകങ്ങളായി..
ഞാന്‍ നിന്നെ നിരന്തരം സ്വപ്നം കാണുകയുംനിനക്കുവേണ്ടി
നിരന്തരം എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു.
ആ കുറിപ്പുകള്‍ വായിക്കുന്നതില്‍ നിന്നും നിന്നെ വിലക്കിയത്‌
എന്നൊടുള്ള നിന്‍റെ സ്നേഹക്കൂടുതലാണെന്ന്‌ഞാന്‍ തിരിച്ചറിയുന്നു.

എനിക്കുനിന്നെ പ്രണയിക്കാതിരിക്കാന്‍ കഴിയുന്നതെങ്ങനെ.... ?

എന്നാലും...

കൌമാരത്തുടക്കത്തില്‍ മനസ്സിലുദിച്ച മഷിപുരളാതെ
മരിച്ചുമരവിച്ച കവിതകള്‍ പോലെ,
എന്നില്‍ തന്നെ ഘനീഭവിച്ചുപോകുന്ന ഒന്നായി
ഞാനെന്‍റെ പ്രണയത്തെ തിരിച്ചറിയുന്നു.

ഒരിക്കല്‍...
ഒരിക്കലെന്നെങ്കിലും പിന്നിലൊരു ഇലയനക്കം,
ഒരു പദവിന്യാസം,
ഒരു വസ്ത്രമര്‍മരം കേട്ട്‌ നീ തിരിഞ്ഞുനോക്കിയേക്കാം..

അല്ല...അതു ഞാനാവില്ല.

ഞാനപ്പോഴും കാത്തുനില്‍ക്കുകയാവും,
നീ കടന്നുപോയ വഴിയേ യുഗങ്ങള്‍ക്ക്‌ ശേഷവും
കാലൊച്ചകേള്‍പ്പിക്കാതെ നടക്കാന്‍..
നിന്നെ പിന്തുടരുകയാണെന്ന്‌ വെറുതെ വ്യാമോഹിച്ചുകൊണ്ട്‌...

പ്രിയപ്പെട്ടവളേ...
പ്രണയം ചിലപ്പോള്‍ ഇങ്ങനേയുമാണ്‌...
കാലൊച്ച കേള്‍പ്പിക്കാതെ, ഹ്യദയത്തിലേക്ക്‌ നടന്ന്‌ കയറാതെ,
അത്‌ നിശ്ശബ്ദമായി നിന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കും.

ജന്‍മങ്ങള്‍ക്കുമപ്പുറത്തേക്ക്‌.....
See more
 
ഇമ്മിണി ബല്യ തീവ്ര വാദികൾ ...

1997- ല് കണ്ണൂരിന്‍റെ വടക്ക്പടിഞ്ഞാറൻ മേഖലയിൽ പ്രവര്‍ത്തിച്ചി രുന്ന ഒരു തീവ്രവാദ സംഘടനകളിലൊന്നാണ് ഇവടെ കാണിച്ചിരിക്കു ന്നത് ..! 5 ന്‍റെ ഗുണന പട്ടിക പഠിക്കാത്തതിന്‍റെ പേരില് അതിനിഷ്ട്ടൂരമായി ക്ലാസ്സിൽ നിന്നു...ം പുറത്താക്കപ്പെടുകയും പിന്നീട് കഞ്ഞി വെക്കുന്ന നളിനിയേച്ചിക് വെള്ളം കൊണ്ട് കൊടുക്കാൻ നിയോഗിക്കപ്പെടുകയും ചെയ്ത നൌഫല് അല് കക്കമ്പാറയാണ് ഇതിന്റെ സ്ഥാപക നേതാവ് എന്നാണ് അറിയപെടുന്നുവെങ്കിലും,മറ്റു സൻഘങ്ങളെ പേടിപ്പിച്ചു നിർത്തുന്ന രീതിയിൽ ശത്രുക്കളെ കോമ്പസ്സ് കൊണ്ട് കുത്തി , ക്ലാസ്സിലെ പഠിപ്പിസ്ടായ സുഭാഷിന്റെ കഞ്ഞി പാത്രം കിണട്ടിലിടുകയും ചെയ്ത ദക്ഷിണ മേഖലാ ഗ്രൂപ്പ്കമാണ്ടർ ഇസ്മായിൽ അൽ അൽത്താഫ് ബ്രൊ; പിന്നീട് ഈ പ്രസ്ഥാനത്തിന്‍റെ നേതൃ നിരയിലേക്ക് ഉയര്ന്നു വന്നു ,

5 ന്‍റെ ഗുണന പട്ടിക പഠിക്കാതതിലും അഷ്രൂകാന്‍റെ പീടീലെ നെല്ലിക്ക അച്ചാറിന്റെ കുപ്പി പൊട്ടിച്ചതിന്‍റെ പേരിലും തന്‍റെ സഹ പ്രവർത്തകരായ തീവ്രവാതിനികളുടെ മുമ്പില വെച്ച് ബെഞ്ചിൽകേറി നില്കാൻ പറഞ്ഞ ചുരുട്ട് മാഷിന്‍റെ ചൂരല് ,സായുധരായ മാഷന്മാരുടെ സ്റ്റാഫു റൂമില്‍ നിന്നും പിടിച്ചെടുക്കാൻ ഏഴാം ക്ലാസ്സിലെ കരമുട്ടത്തെ സൈഫുധീൻ അൽ ലാദന്റെ നേതൃത്വവുമായി കൂടി സംഘ0 പദ്ധതിയിട്ടിരുന്നുവെങ്കിലും ,പദ്ധതി ദിവസമായ പിറ്റേന്ന് ഗ്രൂപിലെ പ്രധാന പോരാളിയായ ഷഫീകിന്‍റെ ആസ്ഥാനത് ഒസ്സാൻ ഔക്കര്‍ക്ക സുന്നത് ബോംബു പൊട്ടിച്ചതിനാൽ ആ ശ്രമം പാളി പോവുകയും ചെയ്തു

ന്യൂ ജനറേഷൻ തീവ്രവാതികളെ പെറുക എന്ന തങ്ങളുടെ കര്ത്യ നിർവഹണം കൃത്യമായി ചെയ്യുന്ന സംഘത്തിലെ തീവ്രവാതിനികൾ മറ്റു സംഘ ങ്ങളുമായി കാര്യമായ ബന്ധം പുലർതാതതു കാരണം അവരെ കുറച്ചുള്ള വ്യക്തമായ വിവരം ലഭ്യമല്ല

രാത്രികാലങ്ങളിൽ ഒച്ചയിട്ട്‌ ഒറക്കം നശിപ്പിക്കാറുള്ള പുതിയങ്ങാടിക്കാരൻ കരീമ്കാന്‍റെ വീട്ടിന്റെ മുമ്പിലെ ചളി വെള്ളം ആസ്ഥാനമായി പ്രവര്ത്തിച്ചിരുന്ന പോർച്ചുഗീസു പച്ച തവളകളുടെ നേതാക്കളിൽ ഒരാളായ പോത്തൻ തവളയെ ഇസ്മയിലിന്‍റെ നേത്രത്വതിലുള്ള കലാപകാരികൾ പിടിച്ചു കൊണ്ട് പോവുകയും പാറമുകളിൽ വെച്ച് ഹിറ്റ്ലർ ഉപയോഗിച്ചത് പോലുള്ള ജില്ലറ്റു ബ്ലേഡ് ഉപയോഗിച്ച് വയറു കീറി കൊലപെടുത്തുകയും ചെയ്തതോടെ ഇസ്മൈലിന്‍റെ പ്രവര്ത്തനം അന്താരാഷ്ട്ര തലങ്ങളിൽ അറിയപെട്ടു , പിന്നീട് അവന്റെ ബാപ്പ ഗൾഫിൽ നിന്ന് വരികയും അങ്ങോടു പോവുകയും ചെയ്തതോടെ ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകുന്ന പ്രധാന കണ്ണി നഷ്ടപ്പെട്ട് പ്രവര്ത്തനം മന്തഗ്തിയില്ലാവുകയും ചെയ്തു ..

അതിനിടക്ക് പരിശീലനം നേടിയ പോരാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശത്രു തത്പര്യങ്ങൾക്ക് നേരെ ആക്രമണം തുടങിയതായും അറവു കാരാൻ മുത്തൂക്കാന്റെ പോത്തിന്റെ കയറൂരി വാലിൽ പാട്ട കെട്ടി വിട്ടത് ഇതിലൊരു ഉദാഹരണം മാത്രമാണെന്നും കരുതപെടുന്നു .....