പ്രണയം
പ്രിയപ്പെട്ടവളേ...
ഇത് എന്‍റെപ്രണയമാണ്.
എന്‍റെ കണ്ണില്‍ കൊളുത്തിവെച്ചിട്ടുംനീ കാണാതെപോയത്....
എന്‍റെ ചുണ്ടില്‍ വിറയാര്‍ന്നുനിന്നിട്ടുംനീ അറിയാതെപോയത്.....
അല്ലെങ്കിലും നീയെങ്ങനെ എന്നെ അറിയാനാണ്.. ?
ഞാനൊരിക്കലും എന്നെനിനക്കെതിര്‍പാര്‍ത്തു നിര്‍ത്തിയിട്ടില്ലല്ലോ...
ഞാനെന്നും നിനക്കു പിറകെയായിരുന്നു.
നീ നടന്ന വഴികളിലൂടെ ദിവസങ്ങള്‍ക്കു ശേഷം നടക്കുമ്പോഴും,
നിന്നെ പിന്തുടരുകയാണെന്ന് വെറുതെ ഓര്‍ത്തുകൊണ്ട്...
ഞാനെന്നും നിന്‍റെ കാഴ്ച്ചവട്ടത്തിനു പുറത്തായിരുന്നു.
എന്‍റെ ഹ്യദയം നിന്‍റെ ഹ്യദയതാളത്തിനൊപ്പംമിടിക്കുന്നത് ഞാനറിഞ്ഞിരുന്നു.
എന്‍റെ ദിനസരിക്കുറിപ്പുകള്‍ നിന്‍റെ പേരിന്‍റെ കണക്കുപുസ്തകങ്ങളായി..
ഞാന്‍ നിന്നെ നിരന്തരം സ്വപ്നം കാണുകയുംനിനക്കുവേണ്ടി
നിരന്തരം എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു.
ആ കുറിപ്പുകള്‍ വായിക്കുന്നതില്‍ നിന്നും നിന്നെ വിലക്കിയത്
എന്നൊടുള്ള നിന്‍റെ സ്നേഹക്കൂടുതലാണെന്ന്‌ഞാന്‍ തിരിച്ചറിയുന്നു.
എനിക്കുനിന്നെ പ്രണയിക്കാതിരിക്കാന്‍ കഴിയുന്നതെങ്ങനെ.... ?
എന്നാലും...
കൌമാരത്തുടക്കത്തില്‍ മനസ്സിലുദിച്ച മഷിപുരളാതെ
മരിച്ചുമരവിച്ച കവിതകള്‍ പോലെ,
എന്നില്‍ തന്നെ ഘനീഭവിച്ചുപോകുന്ന ഒന്നായി
ഞാനെന്‍റെ പ്രണയത്തെ തിരിച്ചറിയുന്നു.
ഒരിക്കല്‍...
ഒരിക്കലെന്നെങ്കിലും പിന്നിലൊരു ഇലയനക്കം,
ഒരു പദവിന്യാസം,
ഒരു വസ്ത്രമര്‍മരം കേട്ട് നീ തിരിഞ്ഞുനോക്കിയേക്കാം..
അല്ല...അതു ഞാനാവില്ല.
ഞാനപ്പോഴും കാത്തുനില്‍ക്കുകയാവും,
നീ കടന്നുപോയ വഴിയേ യുഗങ്ങള്‍ക്ക് ശേഷവും
കാലൊച്ചകേള്‍പ്പിക്കാതെ നടക്കാന്‍..
നിന്നെ പിന്തുടരുകയാണെന്ന് വെറുതെ വ്യാമോഹിച്ചുകൊണ്ട്...
പ്രിയപ്പെട്ടവളേ...
പ്രണയം ചിലപ്പോള്‍ ഇങ്ങനേയുമാണ്...
കാലൊച്ച കേള്‍പ്പിക്കാതെ, ഹ്യദയത്തിലേക്ക് നടന്ന് കയറാതെ,
അത് നിശ്ശബ്ദമായി നിന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കും.
ജന്‍മങ്ങള്‍ക്കുമപ്പുറത്തേക്ക്.....See more

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ